ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. രാഹുലിനെതിരെയുളള അപകീര്‍ത്തി കേസ് നടപടികള്‍ സ്റ്റേ ചെയ്തതിനൊപ്പമായിരുന്നു സുപ്രീം കോടതിയുടെ വിമർശനം. ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ 2020 ജൂണില്‍ ചൈനീസ് സൈനികരുമായുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള രാഹുലിന്‍റെ പരാമര്‍ശങ്ങളോട് ജസ്റ്റിസ് എ ജി മസിഹ്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.

ഇന്ത്യന്‍ ഭൂപ്രദേശം 2000 ചതുരശ്ര കിലോമീറ്റര്‍ ചൈന അനധികൃതമായി കൈയേറിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ കീഴടങ്ങലാണ് ഇതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈന പിടിച്ചെടുത്തുവെന്ന് നിങ്ങള്‍ എങ്ങനെയാണ് അറിഞ്ഞത് ? നിങ്ങള്‍ ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരനാണെങ്കില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തില്ലായിരുന്നു’, രാഹുലിന്‍റെ പരാമര്‍ശങ്ങളെക്കുറിച്ച് ജസ്റ്റിസ് ദത്ത പറഞ്ഞു. ‌ ‘

അവിടെയുണ്ടായിരുന്നോ “നിങ്ങൾ? നിങ്ങൾക്ക് വിശ്വസനീയമായ തെളിവുകളുണ്ടോ?” കോടതി രാഹുൽ ഗാന്ധിയോട് ചോദിച്ചു. ഇത്തരം കാര്യങ്ങള്‍ പറയാന്‍ കഴിയില്ലെങ്കില്‍ പിന്നെങ്ങനെ അദ്ദേഹം പ്രതിപക്ഷ നേതാവാകുമെന്ന് രാഹുലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വി ചോദിച്ചു. പാര്‍ലമെൻ്റില്‍ ഇത്തരം കാര്യങ്ങള്‍ എങ്കില്‍ എന്തുകൊണ്ടാണ് പറയാത്തതെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പറയുന്നതെന്തിനാണെന്നും ജസ്റ്റിസ് ദത്ത ചോദിച്ചു.

Related Posts