ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിക്കെതിരേ രൂക്ഷവിമർശനവുമായി നടി ഉർവശി. വിജയരാഘവനും തനിക്കും ഉളള പുരസ്കാരം എങ്ങനെ തീരുമാനിച്ചെന്ന് അറിയിക്കണമെന്നും സിനിമയിൽ കഥയെ മുന്നോട്ടു കൊണ്ടു പോകുന്ന കഥാപാത്രം ആരാണെന്ന് ഏത് മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിലാണ് ജൂറി തീരുമാനിക്കുന്നതെന്നും ഉർവശി ചോദിച്ചു.
പുരസ്കാരത്തിന് തെരഞ്ഞെടുക്കാനുള്ള പ്രോട്ടോകോൾ എന്താണ്? ഈ പ്രായം കഴിഞ്ഞാൽ ഇങ്ങനെ കൊടുത്താൽ മതിയെന്നാണോ തീരുമാനം? എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടില്ലെന്നും ഉർവശി ചോദ്യമുന്നയിച്ചു. അവാർഡ് വാങ്ങുന്ന കാര്യത്തിൽ തോന്നുന്നത് പോലെ ചെയ്യും. തരുന്നത് സന്തോഷത്തോടെ വാങ്ങിപ്പോകാൻ പെൻഷൻ കാശല്ല.
നമ്മുടെ ഭാഷക്ക് എന്തുകൊണ്ട് അർഹിച്ചത് കിട്ടിയില്ലെന്ന് സുരേഷ് ഗോപി അന്വേഷിച്ച് പറയട്ടേയെന്നും ഉർവശി കുട്ടിച്ചേർത്തു. ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിയായാണ് ഉർവശി തെരഞ്ഞെടുക്കപ്പെട്ടത്.