ക്രിസ്തുമസ്സിനെ വരവേറ്റുകൊണ്ട് കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ കാരൾ ഗായക സംഘം ഭവനങ്ങൾ സന്ദർശിച്ച് കാരൾ ഗാനങ്ങൾ ആലപിക്കുകയും ക്രിസ്മസ് സന്ദേശം അറിയിക്കുകയും ചെയ്യുന്നു. ഡിസംബർ 22 വരെ നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് സമാജം പ്രസിഡണ്ട് ആർ.മുരളീധർ, വൈസ് പ്രസിഡൻ്റ്ണ്ട് മാത്തുക്കുട്ടി ചെറിയാൻ, സെക്രട്ടറി അജിത് കുമാർ നായർ, ട്രഷറർ ബിജു ജേക്കബ്, ജോയിൻ്റ് സെക്രട്ടറി മുരളി സി പി, വിജയൻ വി കെ, അശോകൻ കെ പി, ശശി കെ, ഏഡൻസ് എം ജെ, ആർ ഉണ്ണികൃഷ്ണൻ, അശോക് കുമാർ, അക്ഷയ് കുമാർ, ഓമനക്കുട്ടൻ പിള്ള, സുധാകരൻ, തോമസ് എബ്രഹാം, രാജേഷ് കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകുന്നു.

സമാജത്തിൻ്റെ വിദ്യാനിധി സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാരളിൽ നിന്ന് ലഭിക്കുന്ന സമ്മാനങ്ങൾ വിദ്യാർത്ഥികൾക്കുള്ള പഠന സഹായങ്ങൾക്ക് വിനിയോഗിക്കും

Related Posts