സ്മൈൽ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ്, മലയാളം മിഷൻ്റെയും ആന്റിഡോട്ട് ഫൌണ്ടേഷൻ ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘യൂത്ത് എംപവർമെന്റ് & കുട്ടിക്കൂട്ടം’ ക്യാമ്പുകൾ ജൂൺ 14ന് രാവിലെ പത്തു മണിക്ക് ഹെസറഘട്ടയിൽ (Lake പരിസരം) ആരംഭിക്കും. ട്രസ്റ്റ് പ്രസിഡണ്ട് സജിത്ത് നമ്പ്യാറിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ക്യാമ്പിനെക്കുറിച്ചു കൺവീനർ ടോമി ജെ ആലുങ്കൽ വിശദീകരിക്കും.
തുടർന്ന് നടക്കുന്ന സെഷനുശേഷം 14 വയസ്സിനു താഴെയുള്ളവരെ കുട്ടിക്കൂട്ടമായും 14 വയസ്സിനു മുകളിലുള്ളവരെ യൂത്ത് വിംഗ് ആയും തരം തിരിക്കും. കുട്ടികളെ മലയാളം മിഷൻ അക്കാദമിക് കോർഡിനേറ്റർ മീര നാരായണൻ വിനോദ പരിപാടികളുമായി നയിക്കും. യൂത്ത് ടീം പരിചയപ്പെടലുകൾക്കു ശേഷം അവർ ജീവിക്കുന്ന സമൂഹിക ചുറ്റുപാടുകളെക്കുറിച്ച് അവലോകനം നടത്തും.
തുടർന്ന് 11.45നു സിൽവാപുരയിലുള്ള jacob’s ഫാം സന്ദർശനം, 12:30 മുതൽ 1 :30 വരെ കെമ്പാപുരയിലെ ക്യാമ്പ് വേദിയിൽ ഉച്ചഭക്ഷണം,1:30 മുതൽ 4.30 മണി വരെ കുട്ടിക്കൂട്ടത്തിൻ്റെയും യൂത്ത് ടീമിൻ്റെയും ക്യാമ്പ് എന്നിവ ഉണ്ടായിരിക്കും. 4.30നു നടക്കുന്ന സമാപന യോഗത്തിൽ യൂത്ത് ടീം ചർച്ചകളുടെ പ്രസന്റേഷനും കുട്ടികളുടെ കലാപരിപാടികളും നടക്കും. ശേഷം താല്പര്യമുള്ളവർക്ക് യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കൾച്ചറൽ പ്രോഗ്രാമിലും പങ്കെടുക്കാവുന്നതാണ്. സമാപന സമ്മേളനത്തിൽ ട്രസ്റ്റ് അംഗങ്ങളും രക്ഷിതാക്കളും നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 97392 00919 വിളിക്കുക.