കർണാടക നായർ സർവീസ് സൊസൈറ്റി എം എസ് നഗർ കരയോഗം നാൽപത്തിരണ്ടാമത് വാർഷിക കുടുംബ സംഗമം ലിംഗരാജപുരത്തുള്ള ശ്രീ സായി കലാമന്ദിരിൽ വച്ചു വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

സ്‌കിറ്റുകളും, കളരി പയറ്റും, കേരളത്തിൽനിന്നുള്ള പ്രശസ്ത ഗായകർ അവതരിപ്പിച്ച ഗാനമേള എന്നിവ കുടുംബ സംഗമത്തോടനുബന്ധിച്ചു നടന്നു. കരയോഗം പ്രസിഡണ്ട് കെ ഉണ്ണികൃഷ്ണൻ്റെ അധ്യക്ഷത വഹിച്ചു. പൊതുയോഗത്തിൽ തിരുവിതാംകുർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട്‌ അഡ്വ: ജി.രാമൻ നായർ മുഖ്യ അതിഥി ആയിരുന്നു. കെ എൻ എസ്സ് എസ്സ് ചെയർമാൻ ആർ മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി. വി നാരായണൻ, കരയോഗം സെക്രട്ടറി ഇ സി ദേവിദാസ്, കരയോഗം മുൻ പ്രസിഡണ്ട് ഐ.പി.രാമചന്ദ്രൻ, കുടുംബ സംഗമം കൺവീനർ കെ ജയകുമാർ, മഹിളാ വിഭാഗം ജനനി പ്രസിഡണ്ട് ശ്രീദേവി സുരേഷ്, യുവജന വിഭാഗം പ്രസിഡണ്ട് അഖിൽ ദാസ് എന്നിവർ സംസാരിച്ചു.

എം എസ്സ് നഗർ കരയോഗം എല്ലാ വർഷവും ഏർപ്പെടുത്തുന്ന വിദ്യാത്ഥിരാജ ശ്രീ ചട്ടമ്പിസ്വാമി സ്മാരക പുരസ്‌കാരം 2026 സ്കലീൻ ഫൗണ്ടേഷൻ എംഡി.ഡോ.രാജാ വിജയ കുമാറിന് സമ്മാനിച്ചു. പ്രശസ്ത എഴുതുകാരിയും, വിവർത്തകയുമായ മായ ബി നായർ ഉന്നതവിജയം കരസ്തമാക്കിയ കരയോഗം കുടുംബങ്ങളുടെ കുട്ടികൾക്ക് മേറിറ്റ് വാർഡുകൾ വിതരണം ചെയ്തു.

Related Posts