300 കി​ലോ​ഗ്രാ​മി​ലേ​റെ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ. തിരുവനന്തപുരം പാ​പ്പ​നം​കോ​ട് ആണ് സംഭവം. ക​ര​കു​ളം സ്വ​ദേ​ശി അ​ഫ്സ​ൽ ആ​ണ് ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ന്നോ​വ കാ​റും അ​തി​ലു​ണ്ടാ​യി​രു​ന്ന 300 കി​ലോ​ഗ്രാം ക​ഞ്ചാ​വും മ​റ്റൊ​രാ​ൾ​ക്ക് കൈ​മാ​റാ​ൻ കാ​ത്തു​നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​ഫ്സ​ൽ പി​ടി​യി​ലാ​യ​ത്.

നാ​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ർ ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. തിരുവനന്തപുരത്ത് അ​ടു​ത്തി​ടെ ന​ട​ന്നി​ട്ടു​ള്ള ഏ​റ്റ​വും വ​ലി​യ ക​ഞ്ചാ​വ് വേ​ട്ട​യാ​ണി​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നേ​ര​ത്തെ​യും പ്ര​തി അ​ഫ്സ​ൽ സ​മാ​ന കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം.

Related Posts