നൻമ ബംഗ്ലൂരു കേരള സമാജം ലേഡീസ് വിങ്ങിൻ്റെ നേതൃത്വത്തിൽ വനിതാദിനാഘോഷം കാളിയന അഗ്രഹാര എംഎൽഎ ലേഔട്ട് അൽവർണഭവനിൽ ഓൾഡ്ഏജ് ഹോമിലുള്ള 30ഓളം അമ്മമാരോടൊപ്പം കൊണ്ടാടി. സംഘടനയുടെ നേതൃത്വത്തിൽ ഓൾഡ്ഏജ് ഹോമിലേക്ക് വേണ്ട നിത്യോപയോഗ സാമഗ്രികൾ നൽകുകയും അന്തേവാസികളോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്‌തു.

പ്രസിഡണ്ട് ഹരിദാസൻ കെ, സെക്രട്ടറി വാസുദേവൻ പി, ട്രഷറർ പ്രവീൺകുമാർ, വൈസ് പ്രസിഡണ്ട് ഗോപാലകൃഷ്ണൻ, ജോയൻ്റ് ട്രഷറർ ജയരാജ്, ലേഡീസ് വിങ്ങ് മെൻ്റർ ബീന പ്രവീൺ, ചെയർപെഴ്‌സൺ ദീപാസുരേഷ്, കോഡിനേറ്റർ പ്രസീന മനോജ്, വൈസ് ചെയർപേഴ്‌സൺ പ്രീത, ജോയൻ്റ് കൺവീനർ രജനിസുരേഷ്, സീനിയർ വിങ്ങ് മെൻ്റർ മനോഹരൻ, കൺവീനർ ഗോപാലകൃഷ്ണൻ, വൈസ് ചെയർപേഴ്‌സൺ വൻസൻ, സംഘടനയുടെ മാനേജിങ്ങ് കമ്മറ്റി ഭാരവാഹികളായ ബാലകൃഷ്ണൻ, സുരേഷ് എം, മനോജ് കുമാർ, സുരേഷ് കുമാർ ജി, സുരേഷ്ബാബു എസ്, രവീന്ദ്രൻ പി കെ, മോഹനൻ കെ കെ, നവീന ബബീഷ്, പ്രമീള അനന്തൽ, ഗീതഗോപി, അംബികസുരേഷ്, അഞ്ചുഅഭിലാഷ്, അജിത , ജോതിലക്ഷ്മണൻ, ആദർശ്, അർപിത, അർജുൺ എന്നിവർ നേതൃത്വം നൽകി. സംഘടനയുടെ കുടുംബത്തിലെ 60 വയസ് തികഞ്ഞ അമ്മമാരെ ആദരിക്കുകയും ചെയ്‌തു.

Related Posts