കേരള സമാജം ബാംഗ്ലൂർ, കന്റോൺമെൻറ് സോൺ ഓണാഘോഷത്തിൻ്റെ ഭാഗമായി റീൽസ് മത്സരം ”നമ്മ ഓണം-2025” സംഘടിപ്പിക്കുന്നു. ഓണവുമായി ബന്ധപ്പെട്ട റീൽസ് ആയിരിക്കണം അയക്കേണ്ടത്. റീൽസിൻ്റെ പരമാവധി ദൈർഘ്യം 45 സെക്കൻഡ് ആയിരിക്കണം. റീൽസ് മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ എന്നിവയിൽ ഏതെങ്കിലും ആയിരിക്കണം.
ഒക്ടോബർ 12ന് ബാംഗ്ലൂർ വസന്ത് നഗറിലെ ഡോ.ബി.ആർ.അംബേദ്കർ ഭവനിൽ നടക്കുന്ന ഓണാഘോഷത്തിൽ വിജയികളെ തിരഞ്ഞെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 9243066077.
താഴെ കാണുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്ത്, റീൽ അപ്‌ലോഡ് ചെയ്യുക