സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ ബാലഗോകുലം പഠനശിബിരം സംഘടിപ്പിച്ചു. ബാംഗ്ലൂർ ബാലഗോകുലം മുൻ രക്ഷാധികാരി ഡോക്ടർ സുരേഷ് ക്ലാസ്സെടുത്തു.

സമന്വയ ദാസറഹള്ളി ഭാഗ് ബാലഗോകുലം രക്ഷാധികാരി ചന്ദ്രശേഖരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഡോക്ടർ സുരേഷ് നിലവിളക്ക് കൊളുത്തി. പ്രസിഡണ്ട് ജയദേവൻ ആശംസയും സെക്രട്ടറി സുധീഷ് കൃഷ്ണൻ നന്ദിയും പറഞ്ഞു. ഷെട്ടി ഹള്ളി നന്ദനം ബാലഗോകുലത്തിൽ ആരംഭിച്ച ശിബിരത്തിൽ അമ്പതിലേറെ പേരുടെ സാന്നിധ്യം ഉണ്ടായിരുന്നു.

Related Posts