ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ മല്ലേഷ്പാളയത്തുള്ള സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ആസ്ഥാനത്ത് വച്ച് നടന്ന ‘പാടാം നേടാം’ എന്ന പരിപാടിയിൽ അഞ്ച് വിഭാഗങ്ങളിലായി നടത്തിയ പാട്ട് മത്സരത്തിൽ അഞ്ച് വയസ് മുതൽ എഴുപത് വയസ് വരെയുള്ള ഗായകർ മപങ്കെടുത്തു.

ഉദ്‌ഘാടന യോഗത്തിൽ ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പ്രസിഡണ്ട് ഹെറാൾഡ് ലെനിൻ അദ്ധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ എസ്.മുരളി പരിപാടി ഉദ്‌ഘാടനം ചെയ്തു. ചലച്ചിത്ര പിന്നണി ഗായിക ഷിജി മറോളി മുഖ്യാതിഥി ആയിരുന്നു. ഗീത ശശികുമാർ സ്വാഗതവും അബ്‌ദുൾ റൗഫ് നന്ദിയും പറഞ്ഞ യോഗത്തിൽ രസ്ന രാജീവ്, മുരളി, ജോഷി, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

അഞ്ച് വിഭാഗങ്ങളിലും ഒന്ന്, രണ്ട്, മൂന്നു സ്ഥാനങ്ങളിൽ എത്തിയവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും പങ്കെടുത്ത മറ്റ് എല്ലാ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനവും ഓണാഘോഷത്തോട് അനുബന്ധിച്ച് 16-ഓഗസ്റ്റ് 2026ന് നടത്തുന്ന കലാപരിപാടികൾക്കിടെ വിതരണം ചെയ്യും.

Related Posts