കർമയോഗി മാനവരത്ന ഡോ.പി ജി കെ നായർ ഫൗണ്ടേഷൻ വാർഷികാഘോഷം സംഘടിപ്പിച്ചു. TIA ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ നടന്ന പരിപാടിയിൽ രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പൾ ഡോ.എൻ വി ആർ നായിഡു ചടങ്ങ് ഉദ്ഘാടനം ചെയ്തു. വ്യവസായരംഗത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രമുഖർ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. വിദ്യാഭ്യാസം, കായികം, കല, സംസ്കാരം എന്നിവയിൽ മികവ് പുലർത്തിയ 10 യുവാക്കൾക്ക് മെഡലുകൾ, സർട്ടിഫിക്കറ്റ്, ക്യാഷ് അവാർഡ് എന്നിവ നൽകി ആദരിക്കുകയും ചെയ്തു.
ചടങ്ങിൽ ‘കർമയോഗി മാനവരത്ന ഡോ.പി ജി കെ നായർ ഫൗണ്ടേഷൻ’ ഫൗണ്ടർ ഡോ.പി ജി കെ നായരെ വിവിധ സംഘടനകൾ ആദരിച്ചു. വാർഷികാഘോഷത്തിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ കലാപരിപാടികൾ, ഉച്ചഭക്ഷണം എന്നിവ ഉണ്ടായിരുന്നു. ഫൗണ്ടേഷൻ സ്ഥാപകൻ പി.ജി.കെ. നായർ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ട്രസ്റ്റി ലീല നായർ സ്വാഗതം പറഞ്ഞു. ശാലിനി നായർ ആയിരുന്നു അവതാരിക. ട്രസ്റ്റിയും സെക്രട്ടറിയുമായ വിനോദ് നായർ ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.

