നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂർ ജില്ലയിലെ സീറ്റ് വിഭജനത്തെച്ചൊല്ലി യു.ഡി.എഫിൽ ചർച്ചകൾ സജീവമാകുന്നു. കെ. മുരളീധരൻ ഗുരുവായൂരിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. തൃശൂരിൽ മത്സരിക്കാൻ തനിക്ക് വ്യക്തിപരമായ താല്പര്യമില്ലെന്ന് കെ. മുരളീധരൻ പ്രതികരിച്ചു.

ഗുരുവായൂർ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്നും യു.ഡി.എഫിൻ്റെ ഭാഗമായി ലീഗ് തന്നെ അവിടെ മത്സരിക്കുമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എച്ച്.റഷീദ് പറഞ്ഞു. “മുരളീധരനെപ്പോലെയുള്ള കരുത്തനായ ഒരു നേതാവ് എവിടെ മത്സരിച്ചാലും വിജയിക്കും. തൃശൂരിൽ യു.ഡി.എഫിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ അദ്ദേഹം മത്സരിക്കട്ടെ,” റഷീദ് കൂട്ടിച്ചേർത്തു.

Related Posts