വണ്ടൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി വയോധികയുടെ സ്വർണാഭരണങ്ങൾ കവർന്നു. അമ്പലപ്പടിയിൽ തനിച്ചു താമസിക്കുന്ന ചന്ദ്രമതിയുടെ സ്വർണാഭരണങ്ങളാണ് മൂന്നംഗ സംഘം കവർന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം വീടിനുള്ളിൽ അതിക്രമിച്ച് കയറി മുളകുപൊടി വിതറി കൈയിൽ ധരിച്ചിരുന്ന ഏകദേശം രണ്ട് പവനോളം തൂക്കമുള്ള സ്വർണവള മോഷ്ടിക്കുകയായിരുന്നു. കത്രിക ഉപയോഗിച്ച് വള മുറിച്ചെടുക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പരാതിയിന്മേൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.