സുല്‍ത്താന്‍ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. കാപ്പാട് ഉന്നതിയിലെ മനു (45)വാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വരുമ്പോഴായിരുന്നു സംഭവം. വീടിനു സപീപത്തെ വയലിലാണ് മൃതദേഹം കണ്ടെത്തിയത്.

മനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നു. മനുവിൻ്റെ മൃതദേഹം കിടന്നതിന് സമീപം കാട്ടാനയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും.

Related Posts