വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം നടന്ന സംഭവത്തിൽ മരണപ്പെട്ട യുവാവ് മാനുവിൻ്റെ ഭാര്യയെ കാണ്മാനില്ല. ഇന്നലെ രണ്ടുപേരും കടയിൽ പോയി മടങ്ങിവരുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇയാളുടെ ഭാര്യയുടെ ഷാൾ മാനുവിൻ്റെ മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തി.
സംഭവസ്ഥലത്ത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധം നടക്കുന്നു.എംഎൽഎ ഐസി ബാലകൃഷ്ണൻ സംഭവത്തിൽ ഒരാൾക്ക് കൂടി പരിക്കേറ്റെന്ന സംശയം പ്രകടിപ്പിച്ചിരുന്നു. മാനുവിൻ്റെ മൃതദേഹം മാറ്റുവാൻ സമ്മതിക്കില്ലെന്നും കളക്ടർ ഉടൻ സ്ഥലത്ത് എത്തണമെന്നും നാട്ടുകാർ പറഞ്ഞു.
ഇന്ന് രാവിലെയാണ് മാനുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. പിന്നിൽ നിന്നും മാനുവിനെ ആക്രമിച്ച കാട്ടാന എടുത്തെറിഞ്ഞെന്നാണ് വിവരങ്ങൾ. തുടർച്ചയായി വന്യമൃഗശല്യം ഉണ്ടായിട്ടും ഒന്നും ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.