തലശേരി – ബാംഗ്ലൂർ യാത്ര ഇനിമുതൽ കൂടുതൽ സുഖപ്രദമാകും. തലശേരി കെ.എസ്.ആർ.ടി.സി യൂണിറ്റിന് അനുവദിച്ച പുതിയ എ.സി സീറ്റർ ബസിന്‍റെ ഫ്ലാഗ് ഓഫ് കർമ്മം ഇന്ന് വൈകീട്ട് 3.30ന് സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കും. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസിന് 50 യാത്രികർക്കുള്ള സീറ്റിംഗ് സൗകര്യമുണ്ട്. യാത്രയ്ക്കിടയിലെ റോഡ് കുഴികൾ പോലും ബുദ്ധിമുട്ടാകാത്തവിധം മികച്ച സസ്പെൻഷൻ സംവിധാനമാണ് ബസിന്‍റെ പ്രത്യേകത.
തലശേരിയിൽ നിന്ന് രാത്രി 9.30ന് പുറപ്പെടുന്ന ബസ് രാവിലെ 5 മണിക്ക് ബാംഗ്ലൂരിൽ എത്തും. തിരിച്ച് ബാംഗ്ലൂരിൽ നിന്ന് രാത്രി 9.45ന് പുറപ്പെടുന്ന എ.സി സീറ്റർ ബസ് രാവിലെ 5.30ന് തലശേരിയിൽ എത്തും.