ഇന്ത്യൻ നാവികസേനയുടെ ആദ്യത്തെ ഇലക്ട്രിക് യുദ്ധക്കപ്പൽ നിർമ്മാണത്തിൽ രൂപകൽപ്പന ചെയ്യാനും വിന്യസിക്കാനുമുള്ള താത്പര്യമറിയിച്ചിരിക്കുകയാണ് റോൾസ് റോയ്‌സ്. ഇക്കാര്യം കഴിഞ്ഞ ദിവസമാണ് കമ്പനി അറിയിച്ചത്. ഇന്ത്യൻ നാവികസേനയുടെ ശക്തി വർദ്ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളുടെ നിർണായകമായ തുടക്കമാണ് ആരംഭിക്കാനിരിക്കുന്നത്.

നാവികസേനയുടെ ആധുനികവത്ക്കരണത്തെ പിന്തുണയ്ക്കുന്നതിൽ കമ്പനിക്ക് വലിയ സ്ഥാനമുണ്ടെന്ന് തെക്ക് കിഴക്കൻ ഏഷ്യൻ പ്രതിരോധ വിഭാഗം സീനിയർ വൈസ് പ്രസിഡൻ്റ് അഭിഷേക് സിങ് പറഞ്ഞു. ‘ഹൈബ്രിഡ് ഇലക്ട്രിക്, ഫുൾ-ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനങ്ങൾ, വൈദഗ്‌ധ്യം എന്നിവ ഉപയോഗിച്ച് ഇന്ത്യയുടെ നാവിക ആധുനികവത്ക്കരണത്തെ പിന്തുണയ്ക്കാൻ റോൾസ് റോയ്‌സ് സജ്ജമാണ് എന്ന് അഭിഷേക് സിംഗ് പറഞ്ഞു.

ലോകമെമ്പാടുമുള സമുദ്ര പ്രൊപ്പൽഷൻ്റെ ഒരു മുൻനിര വിതരണക്കാർ കൂടിയാണ് റോൾസ്-റോയ്‌സ്. നിലവിൽ 1,400ലധികം റോൾസ്-റോയ്‌സ് എഞ്ചിനുകൾ ഇന്ത്യൻ വ്യോമസേന, തീരസംരക്ഷണ സേന, നാവികസേന, സൈന്യം എന്നിവയുടെ ഭാഗമാണ്. ഹൈബ്രിഡ് സാങ്കേതിക വിദ്യകളിലും വൈദ്യുതീകരണത്തിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ത്യയുടെ ഭാവി നാവിക പതികളിൽ നിർണായക പങ്ക് വഹിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.

Related Posts