സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 600 രൂപ ഉയർന്ന് 1,14,240 രൂപയിലെത്തി. ഗ്രാമിന് 75 രൂപ ഉയർന്ന് 14,280 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവുമുയർന്ന നിലയിലാണിപ്പോൾ സ്വർണവില.
ഇന്നലെ രാവിലെ 1,13,080 രൂപയായിരുന്നു സ്വർണവില. ഹോർമുസ് കടലിടുക്ക് തുറന്നതോടെ പശ്ചിമേഷ്യയിൽ സമാധാനം വരുമെന്ന സൂചനകൾ ഇന്നലെ രാത്രിയോടെ സ്വർണവിലയെ ഉയർത്തിയിരുന്നു. അസംസ്കൃത എണ്ണ വില വൻതോതിൽ ഇടിഞ്ഞ സാഹചര്യത്തിലായിരുന്നു ഇത്. പവന് 580 രൂപയാണ് ഇന്നലെ രാത്രി ഉയർന്നത്. ഇതുകൂടി കൂട്ടുമ്പോൾ ആകെ 1160 രൂപയുടെ വർധനവാണ് പവന് ഉണ്ടായത്.