ഓണം പ്രമാണിച്ച് നാളെ സംസ്ഥാനത്ത് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. ഞായറാഴ്ചയോടെ അനുവധിച്ച അധിക അരിയുടെ വിതരണവും ആഗസ്റ്റ് ‌മാസത്തെ റേഷൻ വിതരണവും പൂർത്തിയാകും. അതേ സമയം തിങ്കളാഴ്‌ച റേഷൻ കടകൾ പ്രവർത്തിക്കുന്നതായിരിക്കില്ല.

സംസ്ഥാനത്തെ റേഷൻ കടകൾക്ക് സ്റ്റോക്കെടുപ്പ് പ്രമാണിച്ച് തിങ്കളാഴ്‌ച അവധി നൽകിയിരിക്കുകയാണ്. നാളെ ആഗസ്റ്റിലെ റേഷൻ വിതരണം അവസാനിക്കും. ഇനിയും ആഗസ്റ്റ് മാസത്തെ റേഷൻ വാങ്ങാത്തവർക്ക് നാളെ കുടി റേഷൻ വാങ്ങാവുന്നതാണ്.

സെപ്‌തംബർ മാസത്തെ റേഷൻ വിതരണം ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്നതായിരിക്കും. ഒന്നാം ഓണമായ വ്യാഴാഴ്‌ച റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. മഞ്ഞ കാർഡുടമകൾക്കും ക്ഷേമലസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മാസവും തുടരുമെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Related Posts