ഗുജറാത്തിൽ നിർത്താതെ പെയ്ത മഴയിൽ ഹിമ്മത് ന​ഗറിലെ പ്രധാന റോഡുകളിലും നിരവധി ഹൗസിങ് സൊസൈറ്റികളിലും വെള്ളം കയറി. വിവിധ ഭാ​ഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നിരവധി വാഹനങ്ങൾ മഴവെള്ളത്തിൽ മുങ്ങി. വീടുകളിൽ വെള്ളം കയറുകയും ഷാഗുൻ ബംഗ്ലാവ്, ശാസ്ത്രിനഗർ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു.

വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിവിധ മേഖലകളിൽ മുട്ടോളം വെള്ളത്തിലൂടെയാണ് പ്രദേശവാസികൾ സഞ്ചരിക്കുന്നത്. ഒരു റെയിൽവേ അടിപ്പാത പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയതായി റിപ്പോർട്ടുണ്ട്.

Related Posts