പ്രവാസികൾക്ക് ഹാൻഡ് ബാ​ഗേജ് പരിധി 10 കിലോയായി ഉയർത്തി ഈ എയർലൈൻ. ഷാർജ ബജറ്റ് കാരിയറായ എയർ അറേബ്യയാണ് ഹാൻഡ് ബാഗേജ് പരിധി ഉയർത്തിയത്. 10 കിലോ ഗ്രാം തൂക്കം വരെ ഹാൻഡ് ലഗേജ് കൊണ്ടുപോകാമെന്ന് എയർ അറേബ്യ അറിയിച്ചു. മിക്ക ബജറ്റ് എയർലൈനുകളിലും ഹാൻഡ് ലഗേജ് പരിധി ഏഴ് കിലോ ആണെന്നിരിക്കെയാണ് എയർ അറേബ്യയുടെ നിർണായക പ്രഖ്യാപനം. കുട്ടികളുമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഇളവുകൾ ലഭിക്കും. കുഞ്ഞിന് ആവശ്യമായേക്കാവുന്ന സാധനങ്ങൾ കൈവശം വെയ്ക്കുവാൻ 3 കിലോ വരെ ഭാരമുള്ളവ അധിക സ്റ്റാൻഡേർഡ് സൈസ് ഹാൻഡ് ബാഗേജ് കൊണ്ടുപോകാനും അനുമതിയുണ്ട്. എയർലൈനിൻ്റെ ആസ്ഥാനമായ ഷാർജയിൽ നിന്നും മൊറോക്കോയിലെയും ഈജിപ്‌തിലെയും കേന്ദ്രങ്ങളിൽ നിന്നും പുറപ്പെടുന്ന എല്ലാ വിമാനങ്ങൾക്കും നിയമങ്ങൾ ബാധകമാണെന്ന് എയർ അറേബ്യ വിശദീകരിച്ചു.

Related Posts