ആഗോള അയ്യപ്പ സംഗമവുമായി സഹകരിക്കണോയെന്ന് തീരുമാനിക്കാൻ യുഡിഎഫ് മുന്നണി നേതാക്കളുടെ ഒരു ഓൺലൈൻ യോഗം ഇന്ന് വൈകീട്ട് ഏഴരയ്ക്ക് നടക്കും.

പ്രതിപക്ഷ നേതാവ് വിഡി സതീശനെ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഇന്ന് നേരിട്ടെത്തി ക്ഷണിച്ചേക്കുമെന്നാണ് സൂചന. സംഗമവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം പ്രതിപക്ഷ നേതാവിനെ ഇന്ന് നേരിട്ടെത്തി ക്ഷണിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു. അയ്യപ്പ സംഗമം കൂടാതെ നിലവിലെ രാഷ്ട്രീയ വിഷയങ്ങളും മുന്നണി യോഗത്തിൽ ചർച്ച ചെയ്യും.

Related Posts