ഡൽഹി കലാപത്തിന് ഗൂഢാലോചന നടത്തിയ കേസിൽ ജെഎൻയു നേതാവ് ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി തള്ളി. ഉമർ ഉൾപ്പെടെ 9 പേർക്കാണ് കോടതി ജാമ്യം നൽകാൻ വിസമ്മതിച്ചത്. ജസ്റ്റിസുമാരായ ശലീന്ദർ കൗർ, നവീൻ ചൗള, എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റേതാണ് തീരുമാനം. യു.എ.പി.എ ചുമത്തിയ കേസിലെ ജാമ്യഹർജിയാണ് തള്ളിയത്.
ഇവർ അറസ്റ്റിലാകുന്നത് 2020ലാണ്. 5 വർഷത്തിനു ശേഷമാണ് ഷർജീൽ ഇമാം അടക്കം 8 പേരുടെ ജാമ്യാപേക്ഷയിൽ വിധി വരുന്നത്. ഇവർ വിചാരണക്കോടതി ജാമ്യം തള്ളിയതിനെതുടർന്ന് അപ്പീൽ നൽകിയിരുന്നു. ഷർജീലിനും ഉമറിനും പുറമെ മുഹമ്മദ് ഷിഫ ഉർ റഹമാൻ, അത്തർ ഖാൻ, സലീം ഖാൻ, മീരാൻ ഹൈദർ, ശദബ് അഹമദ് അബ്ദുൽ ഖാലിദ് സൈഫി, ഗുൽഫിഷ ഫാത്തിമ എന്നിവരുടെ ജാമ്യ ഹർജികളാണ് തള്ളിയത്.