ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് 200 ശതമാനം വരെ താരിഫ് ഏര്‍പ്പെടുത്താനുള്ള ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്‍റെ നീക്കം ഇന്ത്യക്ക് വെല്ലുവിളിയാകുന്നു. അമേരിക്കയിലെ ആവശ്യത്തിനുള്ള മരുന്ന് ആഭ്യന്തരമായി നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപിന്‍റെ ഈ നീക്കം.
അമേരിക്കയില്‍ ഭൂരിഭാഗം മരുന്നുകളും നിലവില്‍ നികുതിരഹിതമായാണ് എത്തുന്നത്. ട്രംപ് ഭരണകൂടം തീരുവ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത് യുഎസ് ട്രേഡ് എക്‌സ്പാന്‍ഷന്‍ ആക്ടിലെ സെക്ഷന്‍ 232 പ്രകാരം ദേശീയ സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ്.
മരുന്നുകളുടെ വില വര്‍ധനവിന് ഈ നീക്കം കാരണമാകും. 25 ശതമാനം താരിഫ് പോലും അമേരിക്കയിലെ മരുന്നുകളുടെ വില 10-14 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നത് കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളെയും പ്രായമായവരെയും ഇത് കൂടുതല്‍ ബാധിക്കും.