രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ ‘എ’ഗ്രൂപ്പ് ഉന്നയിച്ച വിമർശനം തള്ളി കെപിസിസി നേതൃത്വം. ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് നേതൃത്വം അറിയിച്ചു. രാഹുലിനെതിരായ നടപടിയിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന ‘എ’ ഗ്രൂപ്പ് ആരോപിച്ചിരുന്നു.

ഇതിന് മറുപടിയായാണ് നേതൃത്വത്തിന്റെ വിശദീകരണം. ഇത് വിഭാഗീയതയുടെ ഭാഗമാണെന്നും നടപടി വേണ്ടെന്ന് അന്ന് നിലപാടെടുത്തവർ ഇപ്പോൾ എതിർപ്പ് ഉയർത്തുകയാണെന്നും കെപിസിസി നേതൃത്വത്തിലെ ഒരു വിഭാഗം ആരോപിക്കുന്നു.
ക്രൈംബ്രാഞ്ച് സംഘം രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസിന്‍റെ വിവരം സ്പീക്കർ എ എൻ ഷംസീറിനെ അറിയിച്ചേക്കും. നിയമസഭാ സമ്മേളനം നടക്കുന്നത് അടുത്തയാഴ്ചയാണ്.

ഇതിനിടയിലാണ് ക്രൈംബ്രാഞ്ചിൻ്റെ നീക്കം. സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയതിനാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. ഇമെയിൽ വഴി ഡി ജി പിക്ക് 10 പരാതികളാണ് ലഭിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ പ്രത്യേക സംഘത്തെ ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി നിയോഗിക്കുകയായിരുന്നു.

Related Posts