യു.ഡി.എഫ് ന് കേരളത്തിൽ താൻ ഉൾപ്പെടെ ഒരു നേതാവും മുഖ്യമന്ത്രി സ്‌ഥാനാർഥിയല്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുൻഗണന മുഖ്യമന്ത്രി ആകുന്നതിനാണെങ്കിൽ യു.ഡി.എഫ്. തിരിച്ചുവരില്ലെന്നും അദ്ദേഹം പറഞ്ഞു. ‘യു.ഡി.എഫിനെ നൂറു സീറ്റിലധികം ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിക്കുക എന്നതാണ് ചെയർമാൻ എന്ന നിലയിൽ മുൻഗണന. അതു നേതാക്കളെയും സഹപ്രവർത്തകരെയും കൂട്ടി യോജിപ്പിച്ച് നിർവഹിക്കും.

അതുകൊണ്ടുതന്നെ ഒരു ചർച്ചയിലും മാധ്യമങ്ങൾ എൻ്റെ പേരു ചേർക്കരുത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതു ഹൈക്കമാൻഡാണ്. അതിനു ചില രീതികളുണ്ട്. കേരളത്തിലെ ചില മാധ്യമങ്ങൾ സി.പി.എമ്മിൻ്റെ ഭാഷ്യം വിൽക്കുന്നുണ്ട്. അതാണ് കോൺഗ്രസിനെതിരായ വാർത്തകളായി പുറത്തുവരുന്നത്. ലഹരി മാഫിയയ്ക്കു രാഷ്ട്രീയ രക്ഷാകർതൃത്വം നൽകുന്നതു സർക്കാരും സി.പി.എമ്മുമാണ്’-സതീശൻ പറഞ്ഞു.

Related Posts