കണ്ണൂർ പാനൂരിൽ കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപന്നിയെ നാട്ടുകാർ തല്ലിക്കൊന്നു. കർഷകനെ കൊലപ്പെടുത്തിയ മേഖലയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറിയുള്ള സ്ഥലത്തുവച്ചാണ് കാട്ടുപന്നിയെ തല്ലിക്കൊന്നത്.
പ്രിയദർശിനി വായനശാലയുടെ സമീപത്ത് സ്ഥലം അളക്കുകയായിരുന്ന ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞെത്തിയ കാട്ടുപന്നിയെ ആണ് നാട്ടുകാർ ചേർന്ന് കൊലപ്പെടുത്തിയത്.
ഞായറാഴ്ച രാവിലെയാണ് സ്വന്തം കൃഷിയിടം നനയ്ക്കുകയായിരുന്ന ശ്രീധരനെ കാട്ടുപന്നി ആക്രമിച്ച് കൊലപ്പെടുത്തിയത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ മുറിവേറ്റ ശ്രീധരനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല.