മുതലമടയിൽ യുവാവിനെ സുഹൃത്തിൻ്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആട്ടയാംപതി പരുത്തിക്കാട്ടിൽ രാജൻ–കവിത ദമ്പതികളുടെ മകൻ രമേശാണ് മരിച്ചത്. മുതലമട മാമ്പള്ളത്ത് വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

സുഹൃത്ത് ഷിജുവിൻ്റെ വീടിൻ്റെ മുൻവശത്താണ് രമേശിൻ്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ നിരവധി മുറിവുകളും ചതവുകളുമുണ്ടായിരുന്നുവെന്നും ചെവിയിൽനിന്ന് രക്തം വാർന്ന നിലയിലായിരുന്നുവെന്നും പരാതിയിൽ പറയുന്നു. തലയടിച്ചുവീണതാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചന. യുവാവ് അമിതമായി മദ്യപിച്ചിരുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്.

Related Posts