ഞാറ്റുവേല സാംസ്കാരിക സമിതിയുടെ രാജലക്ഷ്മി സാഹിത്യ പുരസ്കാരങ്ങൾ – 2026 പ്രഖ്യാപിച്ചു. മികച്ച കഥയ്ക്കുള്ള പുരസ്‌കാരം ബാംഗ്ലൂർ മലയാളിയായ എസ്.നവീൻ എഴുതിയ ലച്ചി എന്ന കഥയ്ക്ക് ലഭിച്ചു.
മികച്ച നോവൽ – മറവ് (രചയിതാവ്: തവശ്രീ, പാലക്കാട് ), മികച്ച കവിത – സെയ്നുൺ (സിനാഷ, കാസർകോട്) എന്നിവർ മറ്റ് പുരസ്‌കാരങ്ങൾ നേടി. കൃഷ്ണൻ കുട്ടി, സതി, ഡോ. യു.ജയപ്രകാശ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
നോവൽ വിഭാഗത്തിൽ 11,111 രൂപയും കഥ, കവിത വിഭാഗങ്ങളിൽ 5,555 രൂപ വീതവുമാണ് പുരസ്കാരത്തുക. പുരസ്കാര പത്രവും സമ്മാനിക്കും. അന്തിമ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രത്യേക പുരസ്കാരങ്ങൾ നൽകും. ജനുവരി 18ന് രാവിലെ അടയ്ക്കാപുത്തൂർ യുപി സ്കൂളിൽ നടക്കുന്ന രാജലക്ഷ്മി സാഹിത്യോ ത്സവത്തിൽ നോവലിസ്റ്റ് എസ്.ഹരീഷ് പുരസ്കാരങ്ങൾ വിതരണം ചെയ്യും.