ബെംഗളൂരു നാട്യാഞ്ജലി സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ ഗുരുവായൂരിൽ നൃത്തസന്ധ്യ – ‘നാട്യധ്വനി’ അരങ്ങേറി. ഇന്നലെ വൈകിട്ട് ഗുരുവായൂർ ക്ഷേത്രത്തിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്‌കൂളിലെ വിദ്യാർഥികൾ ഭാരതനാട്യം അവതരിപ്പിച്ചു.

നാട്യാഞ്ജലി ഡയറക്ടർ ഉഷസ് എസ്. നായർ നട്ടുവാങ്കത്തിന് നേതൃത്വം നൽകി. പ്രശസ്ത കർണാടക സംഗീതജ്ഞൻ സുനിൽ കുമാർ കൈതപ്രം (വോക്കൽ), ശ്രീകാന്ത് കണ്ണൂർ (മൃദംഗം), ദക്ഷിണേന്ത്യയിലെ പ്രശസ്ത കർണാടക സംഗീതജ്ഞനായ രഘുനന്ദൻ സാവിത്രി (കുഴൽ) എന്നിവരാണ് സംഗീതമൊരുക്കി.

അദ്വിത എം. നായർ, അമുക്ത എം. നായർ, ഹർഷിക കെ, നിഷ്ഛിത ഡി, പൂർവി ഹർഷ, സായുജ്യ എസ്. വയലിൽ, ശ്രേയ സുരേഷ്, സിന്ധു വാര്യർ, സുഭ നായർ, സ്വാതി എം.എസ്, തൻവിക എം. എന്നിവരാണ് ഭാരതനാട്യ നൃത്തച്ചുവടുകളുമായി എത്തിയത്.

Related Posts