കേരള നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. പതിനഞ്ചാം നിയമസഭയുടെ പതിനാലാം സമ്മേളനത്തിനാണ് തിങ്കളാഴ്ച തുടക്കമാകുന്നത്. സമ്മേളനത്തിൻ്റെ ആദ്യ ദിനം മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും പീരുമേട് എംഎൽഎയായിരുന്ന വാഴൂർ സോമനും അനുശോചനം രേഖപ്പെടുത്തി സഭ പിരിയും. സമകാലീന രാഷ്ട്രീയ വിഷയങ്ങൾ സഭയിൽ ചർച്ചയാകും. സർക്കാരിൻ്റെ വികസന നേട്ടങ്ങൾ സഭയിൽ ഭരണപക്ഷം ഉയർത്തിക്കാട്ടും. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഭരണപക്ഷം പ്രതിപക്ഷത്തിനെതിരെ ആയുധമാക്കും.

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നിയമസഭയിൽ എത്തുമോ എന്നതും ശ്രദ്ധേയമാണ്. പാർലമെൻററി പാർട്ടിയിൽ നിന്നും കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാഹുലിനെ സസ്പെൻഡ് ചെയ്ത വിവരം പ്രതിപക്ഷനേതാവ് സ്പീക്കറെ അറിയിച്ചിരുന്നു. തുടർന്ന് സഭയിലെ രാഹുലിൻ്റെ ഇരിപ്പിടം കോൺഗ്രസ് അംഗങ്ങളുടെ ഭാഗത്തുനിന്നും മാറ്റി പ്രത്യേക ബ്ലോക്ക് ആക്കിയിട്ടുമുണ്ട്.

Related Posts