നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്ടെ വിജയത്തിന് പിന്നാലെ അഭിനയം നിർത്തിയെന്ന് നടൻ രമേഷ് പിഷാരടി. രാഷ്ട്രീയ പോരാട്ടം നടന്ന പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പി യുടെ തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രനെതിരെ 62,199 വോട്ടുകൾ നേടി 13147 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ പിഷാരടി ജയിച്ചത്.
ഇനി സ്റ്റേജ് ഷോകളും ചെയ്യില്ലെന്നും 5 വർഷം പാലക്കാടിനുവേണ്ടി മാത്രമാണ് ജീവിതമെന്നും പിഷാരടി പറഞ്ഞു. ഒരു മാധ്യമത്തോടായിരുന്നു പിഷാരടിയുടെ പ്രതികരണം. നടനായ പിഷാരടിയെ നിങ്ങൾ ജയിപ്പിക്കേണ്ടെന്നും രാഷ്ട്രീയക്കാരനായ പിഷാരടിയെ ജയിപ്പിച്ചാൽ മതിയെന്നായിരുന്നു നോമിനേഷൻ നൽകിയതിനു പിന്നാലെ പിഷാരടി പറഞ്ഞത്.
49,053 വോട്ടുകൾ നേടിയ ശോഭാ സുരേന്ദ്രൻ രണ്ടാം സ്ഥാനത്തെത്തി. തിരഞ്ഞെടുപ്പിൻ്റെ അവസാന നിമിഷങ്ങളിൽ ഉയർന്നുവന്ന വിവാദങ്ങളാണ് ബിജെപിക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ.