ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്നതിന് മു​മ്പ് ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സി​ന്‍റെ കോ​ച്ചി​ന് അ​ടി​യി​ൽ മ​നു​ഷ്യ​ന്‍റെ കൈ ​ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോലീസ്. ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന​തി​നു മു​മ്പാ​ണ് ട്രെ​യി​നി​ന്‍റെ എ​സ് അ​ഞ്ച് കോ​ച്ചി​ന​ടി​യിൽ അ​റ്റ നി​ല​യി​ൽ കൈ ​ക​ണ്ടെ​ത്തി​യ​ത്.

ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച ആ​രു​ടെ​യോ കൈ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ധ​ൻ​ബാ​ദി​ൽ നി​ന്ന് ട്രെ​യി​ൻ ആ​ല​പ്പു​ഴ​യി​ലെ​ത്തി​യ​ത്. സം​ഭ​വ​ത്തെ​തു​ട​ര്‍​ന്ന് എ​സ് അ​ഞ്ച് കോ​ച്ച് മാ​ത്രം പി​ടി​ച്ചി​ട്ട​ശേ​ഷം ട്രെ​യി​ൻ യാ​ത്ര പു​റ​പ്പെ​ട്ടു. ആ​ര്‍​പി​എ​ഫ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ടുണ്ട്.

Related Posts