കൊച്ചി പു​തു​വൈ​പ്പി​നി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി ഒ​രാ​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം. അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി ര​ഞ്ജ​ൻ (65) ആ​ണ് മ​രി​ച്ച​ത്. ഇന്ന് പു​ല​ര്‍​ച്ചെ 5 നാണ് ​സം​ഭ​വം. എ​ൽ​എ​ൻ​ജി ജെ​ട്ടി​ക്ക് സ​മീ​പം മൂ​ന്ന് നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ സെ​ന്‍റ് സേ​വ്യ​ര്‍ എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​തെ​ന്ന് തീ​ര​ദേ​ശ പോ​ലീ​സ് പ​റ​ഞ്ഞു.

അ​പ​ക​ട സ​മ​യ​ത്ത് 6 പേ​രാ​ണ് ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ക്ഷ​പ്പെ​ട്ട 5 പേ​രെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ട​ൽ​ത്തി​ര​ക​ളി​ൽ പെ​ട്ട് ബോ​ട്ടി​ന്‍റെ അ​ടി​പ്പ​ല​ക ത​ക​ർ​ന്നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ട​ലി​ല്‍ മു​ങ്ങി​യ ബോ​ട്ട് വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മം ആരംഭിച്ചിട്ടുണ്ട്.

Related Posts