സിനിമാ താരങ്ങളടക്കം കുടുങ്ങിയ ഭൂട്ടാൻ കാർ കള്ളക്കടത്തു കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ബംഗാൾ ജൽപായ്‌ഗുഡി സ്വദേശി ബിസ്വദീപ് ദാസാണ് കസ്റ്റംസിന്‍റെ പിടിയിലായത്. ഇയാളെ ഭൂട്ടാൻ അതിർത്തിയിൽ വച്ചാണ് കസ്റ്റംസ് അറസ്റ്റു ചെയ്‌തത്. കഴിഞ്ഞവർഷം സെപ്‌തംബർ 23-ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ ഓപ്പറേഷൻ നുംഖോറിലൂടെയാണ് തട്ടിപ്പിൻ്റെ മുഖ്യകണ്ണിയെ കസ്റ്റംസ് പിടിയിലാക്കിയത്.

ഇതിന്‍റെ ഭാഗമായി കോഴിക്കോട്, മലപ്പുറം, തൊണ്ടയാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് 15 ആഡംബര കാറുകൾ അധികൃതർ പിടിച്ചെടുത്തിരുന്നു. കേരളത്തിലേക്ക് ഭൂട്ടാനിൽ നിന്നും ലേലത്തിൽ പിടിച്ചെടുത്തതും മോഷ്‌‌ടിച്ചതുമായ വാഹനങ്ങളാണ് പ്രധാനമായും കടത്തിയിരുന്നത്. ലേലത്തിൽ ഒരു ലക്ഷം രൂപയിൽ താഴെ വിലയ്‌‌ക്ക് ലഭിക്കുന്ന വാഹനങ്ങൾ വാങ്ങി കേരളത്തിലെത്തിച്ച് വൻ തുകയ്ക്ക് വിൽക്കുകയായിരുന്നു രീതി.

Related Posts