മൂന്ന് ഇതരസംസ്ഥാനത്തൊഴിലാളികൾ അരീക്കോട് മാലിന്യക്കുഴിയിൽ വീണ് മരിച്ചു. കോഴിമാലിന്യ സംസ്കരണപ്ലാന്‍റ് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ഹിതേഷ് ശരണ്യ (46), വികാസ് കുമാർ (29), സമദ് അലി (20) എന്നിവരാണ് മരിച്ചത്. ഇതിൽ രണ്ടുപേർ ബിഹാറിൽ നിന്നുള്ളവും ഒരാൾ അസമിൽ നിന്നുള്ള ആളുമാണ്. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

കോഴിക്കോട് – മലപ്പുറം ജില്ലാ അതിർത്തിയിലെ അരീക്കോടിനടുത്ത് വടക്കും മുറി കളപ്പാറയിലെ കോഴിമാലിന്യ സംസ്കരണ യൂണിറ്റിലെ കെമിക്കൽ ടാങ്കിലാണ് അപകടമുണ്ടായത്. വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആൾക്ക് ശ്വാസതടസം നേരിട്ട് പ്ലാൻ്റിനുള്ളിൽ ബോധരഹിതനായി വീണതോടെ രക്ഷിക്കാനായി മറ്റു രണ്ടുപേരും ഇറങ്ങുകയായിരുന്നുവെന്നാണ് പോലീസിന്‍റെ നിഗമനം. ഇവരെ ഉടൻതന്നെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Posts