രാജസ്ഥാനിലെ സീകർ ജില്ലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 6.32-ഓടെ റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ജില്ലയിലെ രനോലി പ്രദേശത്തും സമീപ ഗ്രാമങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സമീപവാസികൾ പറഞ്ഞു.

നാശനഷ്ടങ്ങൾ സംഭവിച്ചതായോ ആർക്കും പരിക്കേറ്റതായോ നിലവിൽ റിപ്പോർട്ടുകളില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ നേരിയ ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Related Posts