തമിഴ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയ്ക്കും ഭാര്യ സംഗീത സൗർണലിംഗവും തമ്മിലുള്ള വിവാഹമോചന വിവാഹമോചന കേസ് പരിഗണനയിലിരിക്കെ പരിഗണനയിലിരിക്കെ വീണ്ടും പുതിയ ഹർജി നൽകി വിജയ്യുടെ ഭാര്യ സംഗീത. സാമ്പത്തിക സഹായവും താമസ അവകാശങ്ങളും ആവശ്യപ്പെട്ട് സംഗീത ചെങ്കൽപ്പേട്ട് ജില്ല കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചു.
നിയമനടപടികൾക്കിടയിൽ തനിക്ക് താമസ സൗകര്യം നിഷേധിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ ചെന്നൈയിലെ നീലങ്കരൈയിലുള്ള നിലവിലുള്ള വീട്ടിൽ തന്നെ തുടരാൻ അനുവദിക്കുന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഗീത കോടതിയിൽ ഹർജി നൽകിയത്.