ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഉത്തരാഖണ്ഡില്‍ 7 പേര് മരിച്ചു. പൈലറ്റും ഒരു കുട്ടിയും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഗൗരികുണ്ഡിനും സോന്‍പ്രയാഗിനും ഇടയിൽ ഞായറാഴ്ച പുലര്‍ച്ചെ 5.20-ഓടെയായിരുന്നു അപകടം. കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്ന് ഗുപ്തകാശിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
ഹെലികോപ്റ്ററിലുണ്ടായിരുന്നത് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ്. സാങ്കേതികതകരാറോ മോശം കാലാവസ്ഥയോ ആയിരിക്കാം അപകടകാരണമെന്നാണ് നിലവിലെ നിഗമനം. ഹെലികോപ്റ്റര്‍ ഗൗരികുണ്ഡില്‍ വെച്ച് കാണാതായെന്നായിരുന്നു എഎന്‍ഐ ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ ആദ്യം പുറത്തുവിട്ട റിപ്പോര്‍ട്ട്.
ഇതിനുപിന്നാലെ കാണാതായ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണതായി ഉത്തരാഖണ്ഡ് എഡിജിപി ഡോ. വി. മുരുകേഷന് വാര്‍ത്താ ഏജന്‍സികളോട് സ്ഥിരീകരിച്ചു. എന്‍ഡിആര്‍എഫ്-എസ്ഡിആര്‍എഫ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി അപകടസ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് സിവില്‍ ഏവിയേഷന്‍ ഡവലപ്മെന്റ് അതോറിറ്റി അറിയിച്ചു.
ആര്യന്’ എന്ന കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് ഗര്‍ഹ്വാള്‍ പോലീസ് കമ്മിഷണര്‍ വിനയ് ശങ്കര്‍ പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.