നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ അണ്ണാമലൈ. വിജയസാധ്യതയുള്ള സീറ്റുകൾ ലഭിക്കാത്തതിനാൽ മത്സരിക്കാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അദ്ദേഹം നിലപാട് അറിയിച്ചു.
സിംഗനല്ലൂർ, അറവാക്കുറിച്ചി, ഗൗണ്ടംപാളയം സീറ്റുകളിൽ മത്സരിക്കാനുള്ള താത്പര്യം അണ്ണാമലൈ പാർട്ടിയെ അറിയിച്ചിരുന്നു. എന്നാൽ ഈ സീറ്റുകളിൽ അണ്ണാഡിഎംകെയാണ് മത്സരിക്കുന്നത്. ഇതോടെയാണ് മത്സരിക്കാനില്ലെന്നു വ്യക്തമാക്കി അദ്ദേഹം ബിജെപി നേതൃത്വത്തിനു കത്തയച്ചത്.
പ്രചാരണത്തിൽ നിന്നും അണ്ണാമലൈ വിട്ടുനിൽക്കുമെന്നും സൂചനയുണ്ട്. ചെന്നൈയിലെ 16 മണ്ഡലങ്ങളിൽ ഒന്നു മാത്രമാണു ബിജെപിക്കു ലഭിച്ചത്. ഇതിൽ പല മുതിർന്ന നേതാക്കൾക്കും അതൃപ്തിയുമുണ്ട്.