ജനങ്ങൾക്ക് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കി സൂപ്പർ താരം വിജയ്. കർഷകർ, വിദ്യാർത്ഥികൾ, സിനിമാ മേഖല എന്നിവർക്ക് വലിയ രീതിയിൽ ആശ്വാസമേകുന്ന സുപ്രധാന ഉത്തരവുകളിലാണ് മുഖ്യമന്ത്രി ഒപ്പുവെച്ചത്. ചെറുകിട കർഷകരുടെ സഹകരണ ബാങ്കുകളിലെ കാർഷിക കടങ്ങൾ സർക്കാർ എഴുതിത്തള്ളി. അഞ്ച് ഏക്കറിന് മുകളിൽ ഭൂമിയുള്ള കർഷകർക്ക് വായ്പകളിൽ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ഏക്കറിൽ താഴെ ഭൂമിയുള്ള കർഷകരുടെയും ഭൂരഹിതരായ കർഷകത്തൊഴിലാളികളുടെയും മക്കളുടെ വിദ്യാഭ്യാസ ചെലവ് പൂർണ്ണമായും സർക്കാർ വഹിക്കും. നെല്ലിൻ്റെ താങ്ങുവില ക്വിന്റലിന് 3,500 രൂപയായും, കരിമ്പിൻ്റെത് ടണ്ണിന് 4,500 രൂപയായും ഉയർത്താൻ തീരുമാനിച്ചു.
തമിഴ് സിനിമാ വ്യവസായത്തെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാനും വരുമാനം വർദ്ധിപ്പിക്കാനുമായി തീയേറ്ററുകളിലെ പ്രദർശന സമയം വർദ്ധിപ്പിച്ചു. റിലീസ് ചെയ്യുന്ന സിനിമകൾക്ക് ആദ്യത്തെ ഒരാഴ്‌ച ഒരു തിയേറ്ററിൽ അഞ്ച് പ്രദർശനങ്ങൾ വീതം നടത്താൻ അനുമതി നൽകിയിട്ടുണ്ട്.

Related Posts