വിവാദ പരാമർശത്തെ തുടർന്ന് നവ്ജ്യോത് കൗർ സിദ്ദുവിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. 500 കോടി രൂപ ഉള്ളവർക്കെ മുഖ്യമന്ത്രിയാകാൻ സാധിക്കൂവെന്ന വിവാദ പരാമർശം നടത്തിയതിനെത്തുടർന്നാണ് പുറത്താക്കൽ നടപടി. പഞ്ചാബിലെ മുതിർന്ന കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യയാണ് നവ്ജ്യോത് കൗർ.
മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാനാവശ്യമായ 500 കോടി രൂപ ഞങ്ങളുടെ പക്കലില്ല എന്നായിരുന്നു നവ്ജ്യോത് കൗർ സിദ്ദുവിന്റെ പരാമർശം. ആംആദ്മി പാർട്ടിയും ബിജെപിയും കൗറിൻ്റെ പരാമർശം ചർച്ചയാക്കുകയും ചെയ്തിരുന്നു. കൗറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ പാർട്ടിക്കകത്തു തന്നെ സമ്മർദ്ദമുയർന്നതിനെത്തുടർന്നാണ് പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്.