ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ നവംബർ മൂന്നിന് കേരളം സന്ദർശിക്കും. കൊല്ലം ഫാത്തിമ മാതാ കോളേജ് വജ്രജൂബിലി ആഘോഷത്തിലും എറണാകുളം എസ്.ആർ.വി ഹയർസെക്കൻഡറി സ്‌കൂളിൻ്റെ 180-ാം വാർഷികാഘോഷത്തിലും പങ്കെടുക്കും. സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. തേവര സേക്രഡ് ഹാർട്ട് കോളേജിൽ ഉപൺകുട്ടികൾക്ക് പ്രവേശനം ലഭിച്ചതിൻ്റെ 25-ാം വാർഷികാഘോഷം, ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ശ്രീവിദ്യാലയ സൈനിക സ്കൂ‌ളിൻ്റെ ഉദ്ഘാടനം എന്നിവയിലും ഉപരാഷ്ട്രപതി പങ്കെടുക്കും.

Related Posts