തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന അഞ്ച് പ്രധാന റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 2030നകം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികൾക്കായി 1,021 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ഇതിന് പുറമെ പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഒഡിഷ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന മൂന്ന് പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്കും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഈ പദ്ധതികൾക്കായി 10,789 കോടി രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.

അതേസമയം, രാജ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതി അടുത്ത വർഷം തന്നെ പ്രവർത്തനസജ്ജമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും അടുത്ത വർഷം ജൂണിനകം ബുള്ളറ്റ് ട്രെയിൻ്റെ പരീക്ഷണ ഓട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts