ടിവികെയുടെ പുതുച്ചേരിയിലെ പൊതുയോഗത്തിന് അധികൃതർ അനുമതി നൽകി. ഡിസംബർ ഒമ്പതിന് പുതുച്ചേരിയിലെ പഴയ തുറമുഖത്തിന് സമീപത്തെ ഗ്രൗണ്ടിലാണ് പൊതുയോഗം നടക്കുക. കർശന നിബന്ധനകളോടെയാണ് പൊതുയോഗത്തിന് അനുമതി നല്‍കിയത്. ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള നിബന്ധനകൾ അധികൃതർ മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രായമായവർ, ഗർഭിണികള്‍, കുട്ടികള്‍ എന്നിവർ പങ്കെടുക്കാൻ പാടില്ലെന്നും ആകെ 5000 പേർക്ക് മാത്രമാണ് പൊതുയോഗത്തില്‍ പങ്കെടുക്കാൻ അനുമതിയുണ്ടാകുക എന്നും അധികൃതർ പറഞ്ഞു. വിജയ് എത്തുന്ന സമയം കൃത്യമായി അറിയിക്കണം എന്നതാണ് മറ്റൊരു നിബന്ധന. അതുപോലെ ക്യു ആർ കോഡ് വഴിയാകും ഇവർക്ക് പ്രവേശനം അനുവദിക്കുക.

അധികൃതർ ആദ്യം പുതുച്ചേരിയിലെ പൊതുയോഗത്തിന് അനുമതി നല്‍കിയിരുന്നില്ല. ഇടുങ്ങിയ റോഡുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അനുമതി നിഷേധിക്കപ്പെട്ടത്. എന്നാല്‍ രണ്ടാമതും ടിവികെ അപേക്ഷ സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് കർശന നിബന്ധനകളോടെ അനുമതി ലഭിച്ചത്.

Related Posts