കർണാടകയ്ക്ക് പിറകേ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി ആന്ധ്രാപ്രദേശും. 13 വയസിനുതാഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണമേർപ്പെടുത്താനാണ് തീരുമാനം. 90 ദിവസത്തിനകം തീരുമാനം നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞത്. ഐ ടി മന്ത്രി ലോകേഷ് നായിഡുവിന്‍റെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നതിന് സമിതിയും രൂപീകരിച്ചു.

ഗൂഗിൾ, മെറ്റ, എക്സ്, ഷെയർചാറ്റ് തുടങ്ങിയ കമ്പനികളുമായി ഇതിനകം തന്നെ സർക്കാർ ചർച്ചകൾ നടത്തിക്കഴിഞ്ഞു. കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം രാജ്യത്ത് ആദ്യമായി നിയന്ത്രിക്കുന്നത് കർണാടകയാണ്. മൊബൈൽ ഫോൺ ഉപയോഗം വർദ്ധിച്ചതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങൾ തടയുന്നതിനും കുട്ടികളിലെ മാനസികാരോഗ്യം തിരികെ കൊണ്ടുവരുന്നതിനുമാണ് നിയന്ത്രണം നടപ്പാക്കിയതെന്നാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത്.

Related Posts