മസ്കറ്റിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കിയതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ ശക്തമായ പ്രതിഷേധം. പുറപ്പെടാൻ ഒരു മണിക്കൂർ ഉള്ളപ്പോഴാണ് യാത്ര റദ്ദാക്കിയത്. യാത്രക്കാർ ബോർഡിങ്ങിന് എത്തിയപ്പോഴാണ് റദ്ദാക്കിയ വിവരം അറിയുന്നത്. റദ്ദാക്കാനുള്ള കാരണം അധികൃതർ അറിയിച്ചിട്ടില്ലെന്ന് യാത്രക്കാർ പറഞ്ഞു. മുൻപും എയർ ഇന്ത്യ വിമാനം യാത്രക്കാർക്ക് മുന്നറിയിപ്പ് നല്കതെ അവസാന നിമിഷം റദ്ദാക്കിയിരുന്നു.
രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 7.30ന് പുറപ്പെടേണ്ട എയർ ഇന്ത്യ മസ്കറ്റ് വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്. ടിക്കറ്റുകൾ 17 ലേക്ക് മാറ്റിയെന്നാണ് എയർ ഇന്ത്യ അധികൃതർ യാത്രക്കാരെ അറിയിച്ചത്. എന്നാൽ പലർക്കും നാളെ ജോലിയിൽ പ്രവേശിക്കേണ്ടവരാണ്.