സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വർണ്ണത്തിന് 600 രൂപയുടെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. 72160 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വർണ്ണത്തിന് 75 രൂപയാണ് ഉയർന്നത്. 9020 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്ന് നൽകേണ്ടത്.
ഒരു പവൻ സ്വർണ്ണത്തിന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 280 രൂപയാണ് കുറഞ്ഞത്. കുറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലാണ് സ്വർണ്ണവിലയിൽ ഈ കുതിച്ചുചാട്ടം. സ്വര്‍ണ്ണത്തിന്റെ രാജ്യാന്തര വില, സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണ്ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.