സ്വർണ്ണമാല മോഷണം നടത്തിയ കേസിൽ പന്തീരാങ്കാവ് വിഷ്ണു ക്ഷേത്രത്തിലെ പൂജാരിയെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കപ്പൂർ സ്വദേശി അന്തിയാളൻ കാവ് മഠത്തിൽ ഹരികൃഷ്ണൻ (37) ആണ് അറസ്റ്റിലായത്. രണ്ടാഴ്ച കഴിഞ്ഞിട്ടും പൂജിക്കാൻ നൽകിയ സ്വർണ്ണമാല തിരികെ കിട്ടാത്തതിനെത്തുടർന്ന് ഭക്ത ക്ഷേത്രകമ്മിറ്റിയെ വിവരം അറിയിച്ചതോടെയാണ് വിഷയം പുറത്തു വന്നത്.
തുടർന്ന് ക്ഷേത്രഭാരവാഹികൾ നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിൽ സ്ഥിരം ഉപയോഗിക്കുന്ന ദേവന്റെ 13.45 ഗ്രാമുള്ള മാല നഷ്ടപ്പെട്ടതായി അറിയുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ പൂജകളുടെ പേരിലും പ്രശ്ന പരിഹാരങ്ങൾക്കായി ധരിക്കാനുള്ള ഏലസ്സ് നൽകിയും പലരിൽ നിന്നും പണമായും സ്വർണ്ണമായും തട്ടിയെന്നുമുള്ള വിവരം പുറത്തു വന്നത്.