മുസ്ലിം ലീഗിൻ്റെ മതേതര കാഴ്‌ചപ്പാട് കാപട്യമാണെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കാലങ്ങളായി മുസ്ലിം ലീഗ് പുലർത്തുന്നത് സമുദായത്തിൻ്റെ പേരു പറഞ്ഞ് അവർക്കിടയിലെ സമ്പന്നരെ സഹായിക്കുന്ന നിലപാടാണ്. ഇതു പറഞ്ഞ തൻ്റെ മലപ്പുറം പ്രസംഗം തെറ്റിദ്ധരിക്കപ്പെട്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു. ‘ഞാൻ മുസ്ലിം സമുദായത്തിനെതിരേ ഒന്നും പറഞ്ഞില്ല. ആ സമുദായത്തിലെ അതിസമ്പന്നർക്കാണ് അധികാരത്തിൻ്റെ ഫലം അനുഭവിച്ച് അവർ ഉപകാരം ചെയ്‌തത്‌. മുസ്ലിം ലീഗ് നിൽക്കുന്നത് അവിടത്തെ പട്ടിണി പാവങ്ങൾക്കു വേണ്ടിയല്ല. മതേതര കാഴ്‌ചപ്പാട് അവരുടെ വർത്തമാനത്തിൽ മാത്രമാണ് അദ്ദേഹം വ്യക്‌തമാക്കി.

Related Posts